തൃത്താല : അധ്യാപികയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പരുതൂർ മൂർക്കത്തൊടിയിൽ സജിനിയാണ് (44) മരിച്ചത്.
സജിനിയുടെ മകളെ അമിതമായി ഗുളികകൾ കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.സജിനിയുടെ മകളാണ് ഇവർ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അമ്മയുടെ മരണത്തിൻ്റെ ആഘാതത്തിൽ അമിതമായി ഗുളികകൾ കഴിച്ച നിലയിൽ മകളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരുടേതും കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസ് നിഗമനം.