എടപ്പാൾ: അതിശക്തമായ മഴ കാരണം ബിയ്യം റഗുലേറ്ററിൻ്റെ തുറന്ന വയറുകൾക്ക് മുകളിലൂടെ ഓവർ ഫ്ലോ ഉണ്ടായിരിക്കുന്നതിനാൽ റഗുലേറ്ററിൻ്റെ മൂന്ന് ഷട്ടറുകൾ അടിയന്തിരമായി വ്യാഴം രാവിലെ തുറക്കും.
ബിയ്യം റഗുലേറ്ററിൻ്റെ താഴ്ഭാഗത്തെ ഇരുകരകളിലും താമസിക്കുന്നവരും മത്സ്യ ബന്ധനം നടത്തുന്നവരും ജാഗ്രത പുലർത്തണമെന്ന് ഇറിഗേഷൻ മലപ്പുറം ഡിവിഷൻ
എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.