കൂറ്റനാട് :ഇന്ത്യ മുന്നണിയുടെ വിജയം രാജ്യത്തിൻ്റെ ഭരണഘടന സംരക്ഷിക്കാനുള്ള കരുത്താർജ്ജിച്ചതായി നിയുക്ത എം.പി. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു.
പൊന്നാനിയിലെ തെരഞടുപ്പ് വിജയത്തിന് ശേഷം തൃത്താല മണ്ഡലം യുഡിഎഫ് കമ്മറ്റി കൂറ്റനാട് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയും വിഭജനവുമല്ല ജനമനസ് ആഗഹിക്കുന്നത് മതനിരപേക്ഷയും ജനങ്ങളുടെ ക്ഷേമവുമാണ്. ഈ ആശയ പ്രചാരണം ജനങ്ങൾക്കിടയിൽ വളർത്തിയ രാഹുൽ ഗാന്ധിയാണ് ഇന്ത്യ മുന്നണിയുടെ വിജയശിൽപി. രാഹുൽ ഗാന്ധിക്കൊപ്പം ജനങ്ങൾകൈ കോർത്ത് നിന്നപ്പോൾ ബിജെപിക്ക് സമഗ്രാധിപത്യമുണ്ടായിരുന്ന പലയിടത്തും ഇന്ത്യ സംഖ്യം മികച്ച വിജയം നേടിയതായും അദ്ദേഹം പറഞ്ഞു.
തൃത്താല മണ്ഡലം യുഡിഎഫ് ചെയർമാൻ ടി കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ പി സി സി ഉപാധ്യക്ഷൻ വി ടി ബൽറാം ,സി.വി ബാലചന്ദ്രൻ, പി ഇ എ സലാം, എസ് എം കെ തങ്ങൾ, വിനോദ് കാങ്കത്ത്. ടി.അസീസ് . ഒ.കെ. ഫാറൂഖ്, ബി എസ് മുസ്തഫ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.