പട്ടാമ്പി : കൊപ്പം വണ്ടുംതറയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് പേർ പിടിയിൽ.കൊപ്പം പൊലീസിൻ്റെ നേതൃത്വത്തിൽ വണ്ടുംതറയിൽ ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്.
സംഭവത്തിൽ 2 പേരെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. 20 കിലോയിൽ അധികം കഞ്ചാവ് കണ്ടെത്തി. പ്രഭാപുരം സ്വദേശി പടിഞ്ഞാറേതിൽ 32 വയസുകാരൻ അബ്ദുൽ റഹീം, പാലക്കാട്ട് തൊടി വീട്ടിൽ 48 കാരൻ ഹസൻ എന്നിവരാണ് പിടിയിലായത്.
ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന കല്ലടി മൊയ്തീൻ എന്നയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വണ്ടുംതറയിൽ ഹസ്സൻ്റെ താമസ സ്ഥലത്ത് നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വില്പനക്കയാണ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
