ചങ്ങരംകുളം : മണ്ണ് വാരിത്തിന്ന് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫിന്റെ മകൻ അസ്‌ലം നൂഹ്(ഒരുവയസ്സ്) ആണ് മരണപ്പെട്ടത്. ഞായറാഴ്ച കാലത്ത്
വീട്ടു മുറ്റത്ത് നിന്നും അബദ്ധത്തിൽ മണ്ണ് വാരി തിന്നുകയായിരുന്നു.ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഖബറടക്കം നാളെ കാലത്ത് എട്ടിന് പള്ളിക്കര ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ് : റുമാന. സഹോദരി : ഹെസ മറിയം.
