പട്ടാമ്പി : അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പട്ടാമ്പി-പള്ളിപ്പുറം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ ലെവല്‍ ക്രോസ് ഗേറ്റ് (ഗേറ്റ് നമ്പര്‍: 167 A) ഡിസംബര്‍ 31ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
ഇതു വഴിയുള്ള വാഹനങ്ങള്‍ പട്ടാമ്പി-വെള്ളിയാംകല്ല് പാലം-പള്ളിപ്പുറം റോഡ് വഴി തിരിഞ്ഞു പോകണം.
