കുറ്റിപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറുമായ ഡോ.ആലിയാമു(58) നിര്യാതനായി.നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം..
സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തിയും നിസ്വാർത്ഥ സേവനം നൽകിയും ജനകീയനായിരുന്നു ഡോ.ആലിയാമു.
വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ഇ എൻ ടി സർജനായാണ് തുടക്കം. പിന്നിട് ഇരുമ്പിളിയം എടയൂർ പി എച്ച് സി കളിലും സേവനം ചെയ്തിരുന്നു.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കുളമംഗലത്തെ വസതിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ അദ്ദേഹത്തെ അവസാനമായി കാണാൻ നിരവധി ആളുകളാണ് എത്തിയത്.