കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 151 ആയി. 481 പേരെ രക്ഷപ്പെടുത്തി. 187 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 98 പേരെ കണ്ടെത്താനുണ്ടെന്ന് സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. എന്നാൽ 200 ഓളം പേരെ കാണാതായെന്നണ് പ്രദേശ വാസികൾ പറയുന്നത്.