പട്ടാമ്പി : ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാമ്പിയിൽ നിർമിക്കാൻ പദ്ധതിയുള്ള പുതിയ പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തിയാക്കും. ഇതിന് മുന്നോടിയായി ഏറ്റെടുക്കേണ്ട സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. പറഞ്ഞു.
ഏറ്റെടുക്കേണ്ട സ്ഥലത്തിന് നല്ലവില ലഭ്യമാക്കും. കല്ലിടൽ നടത്തി സ്ഥലമേറ്റെടുപ്പ് നടപടികളും തുടങ്ങി ഒരുവർഷം കഴിഞ്ഞെങ്കിലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. സ്ഥലം ലഭ്യമായാൽ മാത്രമേ കരാർ
കരാർ നടപടികളിലേക്ക് കടക്കാനാവൂ.
രൂപരേഖയിൽ മാറ്റംവന്നതോടെയാണ് സ്ഥലമേറ്റെടുക്കൽ നീണ്ടത്. കുറ്റിപ്പുറം-ഷൊർണൂർ തീരദേശപദ്ധതി കിഫ്ബി ഏറ്റെടുത്തതോടെയാണ് രൂപരേഖയിൽ മാറ്റംവരുത്തിയത്.
പട്ടാമ്പി കമാനത്തിനടുത്ത് പാലം വന്നുചേരുന്ന ഭാഗത്താണ് തീരദേശ റോഡ് പട്ടാമ്പിയിൽനിന്നും തുടങ്ങുന്ന കിഴായൂർ-നമ്പ്രം പാതയുള്ളത്. പഴയ രൂപരേഖയനുസരിച്ച് പാലംവന്നാൽ തീരദേശറോഡ് നിർമിക്കാനാവില്ലെന്ന് അധികൃതർ കണ്ടെത്തിയതോടെയാണ് രൂപരേഖ മാറ്റിയത്..
ഒരു ജങ്ഷനുള്ള സ്ഥലം കൂടുതലായി ഇവിടെ കാണേണ്ടിവന്നു. പട്ടാമ്പി നഗരസഭയെയും തൃത്താല ഗ്രാമപ്പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്കുകുറുകെ പഴയകടവിൽ പാലം നിർമിക്കാനാണ് പദ്ധതി.
ചൊവ്വാഴ്ചയുണ്ടായ അതിതീവ്ര മഴയ്ക്കുപിന്നാലെ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്പി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടന്‍ ഗതാഗതത്തിന് തുറന്നു കൊടുക്കില്ല.
ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പാലത്തിന് മുകളില്‍നിന്നും വെള്ളമിറങ്ങിയത്. നിലവില്‍ ഇരുവശത്തെയും കൈവരികള്‍ ഒലിച്ചു പോയിട്ടുണ്ട്. റോഡിലെ ടാറും ഇളകി മാറിയിട്ടുണ്ട്.
ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ കൂടുതല്‍ തകരാറുകള്‍ മനസിലാകൂ. പൊതുമരാമത്ത് വകുപ്പധികൃതര്‍ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ. പറഞ്ഞു.