വയനാടിന് കൈത്താങ്ങ്: കുഞ്ഞു സമ്പാദ്യം ദുരന്ത സഹായ നിധിയിലേക്ക് നൽകി രണ്ടാം ക്ലാസുകാരി മർവ


കൂടല്ലൂർ: വയനാട് ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ  അണി ചേർന്ന നിരവധി പേരോടൊപ്പം തന്റെ കുഞ്ഞു സമ്പാദ്യവും ദുരന്ത സഹായ നിധിയിലേക്ക് സംഭാവന നൽകി കൂടല്ലൂർ അൽ ഹിലാൽ ഇംഗ്ലിഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മർവ.എം.വി

വയനാട് ദുരന്തത്തിന്റെ വാർത്തകൾ മാധ്യമങ്ങളിലൂടെ കണ്ട മർവ തന്റെ കുടുക്കയിലെ പണം ദുരിത ബാധിതർക്കായി സകൂൾ പ്രിൻസിപ്പാൾ മേരിക്കുട്ടിയെ ഏൽപിക്കുകയായിരുന്നു.

കൂടല്ലൂർ മുണ്ടൻവളപ്പിൽ അമീറലിയുടെയും സബിതയുടെയും മകളാണ് മർവ. അൽ ഹിലാൽ സ്കൂൾ മാനേജ്മെൻ്റ് മർവയെ പ്രത്യേകം അഭിനന്ദിച്ചു.

വയനാടിന് കൂടല്ലൂർ അൽ ഹിലാലിൻ്റെ കൈത്താങ്ങ്

KRSMA സ്റ്റേറ്റ് കമ്മറ്റിയുടെ വയനാട് ദുരിത ബാധിതർക്ക് വേണ്ടിയുള്ള ഭവന നിർമ്മാണ പദ്ധതി ഫണ്ടിലേക്ക് അൽ- ഹിലാൽ ഇംഗ്ലീഷ് ഹൈ സ്കൂൾ (കൂടല്ലൂർ ) വിദ്യാർത്ഥികളും അധ്യാപകരും മാനേജ്‍മെന്റും സമാഹരിച്ച തുക (17200) പ്രിൻസിപ്പൽ മേരിക്കുട്ടി ജോസഫ് മാനേജ്‍മെന്റ് സെക്രട്ടറിയും KRSMA ജില്ലാ ട്രഷററുമായ കുട്ടി കൂടല്ലൂരിനെ  ഏൽപ്പിച്ചു




Below Post Ad