വയനാട് മരണം 350 കടന്നു;ദുരന്തബാധിതരെ പൊന്നാനി എം പി അബ്ദുസമദ് സമദാനി സന്ദർശിച്ചു.

 


വയനാട് : ദുരന്തബാധിതരെ പൊന്നാനി എം പി അബ്ദുസമദ് സമദാനി സന്ദർശിച്ചു.


വയനാട് ദുരന്തബാധിതരെ
കണ്ടു. അറുതിയില്ലാത്ത ദു:ഖക്കയങ്ങളുടെ ആഴവും കണ്ടു.

ഒരു ഭാഗത്ത് വേദനിക്കുന്ന മനുഷ്യരുടെ നിസ്സഹായതയും മറുഭാഗത്ത് സഹായ ഹസ്തവുമായി എത്തുന്ന മനുഷ്യൻ്റെ കരുണയും. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ സംരംഭങ്ങളും മുന്നോട്ടുതന്നെപോകുന്നു.

സമാശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും പുതുപുലരിയിൽ വീണ്ടും കുഞ്ഞുങ്ങൾ  മന്ദഹസിക്കുന്നു. മനുഷ്യൻ്റെ നെഞ്ചിൽ താപമായി സ്പന്ദിക്കുന്ന ദൈവകാരുണ്യം തന്നെ ജയിച്ചു കൊണ്ടേയിരിക്കുന്നു എന്ന്
സമദാനി ഫേസ് ബുക്കിൽ കുറിച്ചു.

വയനാട് ഉരുൾപൊട്ടലിൽ കണ്ടെത്താനുള്ളവർക്കായി അഞ്ചാംദിനവും നടന്നത് വ്യാപകമായ തിരച്ചിൽ. 352 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് നിലവിൽ ലഭിക്കുന്ന അനൗദ്യോഗിക കണക്ക്

206 പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്ക്. വിവിധ സംഘങ്ങളായി തിരിഞ്ഞ് മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല സ്കൂൾ, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധിച്ചത്.

215 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്. 30 കുട്ടികൾക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായതായി മുഖ്യമന്ത്രി അറിയിച്ചു.


Below Post Ad