തൃത്താല: വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ചിത്രവിസ്മയം തീർത്ത ആർട്ടിസ്റ്റ് രതീഷ് വിട വാങ്ങി.
ഞാങ്ങാട്ടിരി യുവരശ്മി നഗറിൽ താമസിക്കുന്ന രതീഷ്
രോഗ ബാധിതനായി ചികിത്സയിലായിരുന്നു.
മഹാപ്രതിഭകളായ ക്യപ്റ്റൻ ലക്ഷ്മി വി.ടി.ഭട്ടത്തിരിപ്പാട്, മഹാകവി അക്കീത്തം, എം.ടി.വാസുദേവൻ നായർ എന്നിവരുടെ ചിത്രങ്ങളും ചുമർ ചിത്രങ്ങളും വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ വരച്ചത് രതീഷിൻ്റെ നേതൃത്വത്തിലായിരുന്നു
ഞാങ്ങാട്ടിരിയിൽ റൺ ആർട്ട്സ് സ്ഥാപനം നടത്തിയിരുന്ന രതിഷ് പ്രതിഭാശാലിയായ ചിത്രകാരനായിരുന്നു. സിനിമയിൽ ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി അംഗണവാടികളുടെ ചുമർ ചിത്രം ഒരുക്കിയിട്ടുണ്ട്.