ഒതളൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



പടിഞ്ഞാറങ്ങാടി : ഒതളൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇട്ട്യാരത്ത് വളപ്പിൽ കമലാക്ഷി (65) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കിണറ്റിൽ കാണപ്പെടുന്നത്. 

ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ച പുലർച്ചയോ ആണ് സംഭവം എന്ന് കരുതപ്പെടുന്നു. വീട്ടിൽ കമലാക്ഷിയും ഭർത്താവ് മണിയുമാണ് താമസം. മക്കൾ: ബിജു,ബിന്ദു, സിന്ധു,

തൃത്താല പോലീസ് സ്ഥലത്തെ മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Below Post Ad