ദേശമംഗലം: കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകരയൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്കരോഗ നിർണ്ണയ ക്യാമ്പും , ബോധവൽക്കരണ ക്ലാസും, കെ.വി. വി. ഇ. എസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പട്ട ബാബു കോട്ടയിലിന് സ്വീകരണവും നടത്തി.
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹകരണത്തോടെ ആറങ്ങോട്ടുകര വ്യാപാര ഭവനിൽ വെച്ച് നടന്ന ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും - ജില്ല പ്രസിഡണ്ടുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് എ.കെ അബൂബക്കറിൻ്റെ അദ്ധ്യക്ഷതയിൽ നടന്നപരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത ബാബു കോട്ടയിലിനെ എ. കെ അബുബക്കർ പൊന്നാട അണിയിച്ച് ആദരിക്കുകയും, ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു.
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ ഡയറക്ടർ രായിൻ കുട്ടി നീറാട് , ഡോ:അർഷിദ് .കെ, മറ്റു അംഗങ്ങളായ സജ്ജാദ് കൊട്ടപ്പുറം , ഹാഷിർ , വസീം , ബുഷറ , അനീഷ , ഷമാന എന്നിവർ ക്യാബിനും , ബോധവത്കരണ ക്ലാസിനും നേതൃത്വം നൽകി.
കെ.വി.വി. ഇ. എസ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആർ ബാലൻ മുഖ്യപ്രഭാഷണം നടത്തി , തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. സുഹറ മുഖ്യാഥിതിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. റഷീദ , ഗ്രീഷ്മ , ഹെൽത്ത് ഇൻസ്പെക്ടർ വി. മനോജ് വ്യാപാരി യൂണിറ്റ് സെക്രട്ടറി റനിൻ ഇ. ആർ , ട്രഷറർ പ്രഷോബ് കുമാർ വി. വി , എക്സിക്യൂട്ടീവ് അംഗങ്ങളായ ലിയാസ് പി. എ , സദക്കത്ത് കെ.എ , ചന്ദ്രൻ പി.കെ , അഷ്റഫ് ദേശമംഗലം , സലീം കെ , ഷറഫുദ്ദീൻ പി. എച്ച് , കറ്‌കപു ത്തർ യൂണിറ്റ് പ്രസിഡണ്ട് ശശി , സെക്രട്ടറി കോയ കുട്ടി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.