കുമ്പിടി :ആനക്കര നെയ്യൂർ വരട്ടിപളളിയാലിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. കുന്നുമ്മൽ ശിഹാബ് മകൻ ഷിഫാനെ (14) ആണ് കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ കണ്ടെത്തിയത്.
ഗോഖലെ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഷിഫാൻ ഞായറാഴ്ച രാവിലെ ട്യൂഷനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.
വരട്ടിപ്പള്ളിയാലിൽ നിന്നും ബൈക്കിന് പുറകിൽ കയറി കുമ്പിടി സെൻററിൽ വന്നിറങ്ങിയ കുട്ടി രാവിലെ 9.15 ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ കുട്ടിയെ കണ്ടെത്തിയത്.
പുലർച്ചെ നാല് മണിക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന കുട്ടിയ കണ്ട യാത്രക്കാരനായ അയൽവാസി വിവരം കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് ബസിൽ പോയ ശിഫാൻ രാത്രി തിരിച്ച് ട്രെയിനിൽ കുറ്റിപ്പുറത്തേക്ക് മടങ്ങുകയായിരുന്നു.
പഠനത്തിൻ പുറകിലായ കുട്ടിയെ കഴിഞ്ഞ ദിവസം ശാസിച്ചിരുന്നു.വീട് വിട്ട് പോകാൻ അതാകാം കാരണമെന്ന് പിതാവ് ശിഹാബ് പറഞ്ഞു. എന്നാൽ സ്വമേധയാ പോയതാണെന്ന് ശിഫാൻ പറഞ്ഞു.
കുട്ടിയെ കണ്ടെത്തിയ സന്തോഷം കെ ന്യൂസുമായി പങ്കുവെക്കുകയും വാർത്ത നൽകിയതിന് കുടുംബം പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.
സിസിടിവി ദൃശ്യങ്ങൾ നൽകി സഹായിച്ച സ്ഥാപനങ്ങളോടും അന്വേഷണത്തിൽ സഹകരിച്ച തൃത്താല പോലീസിനോടും നാട്ടുകാരോടും ശിഹാബ് പ്രത്യേകം നന്ദി അറിയിച്ചു.
കെ ന്യൂസ്.കുമ്പിടി