ആനക്കര നെയ്യൂർ  വരട്ടിപളളിയാലിൽ 14 കാരനെ കാണ്മാനില്ല Missing

 



ആനക്കര: ഈ ഫോട്ടോയിൽ കാണുന്ന ആനക്കര നെയ്യൂർ  വരട്ടിപളളിയാൽ കുന്നുമ്മൽ ശിഹാബ് മകൻ ഷിഫാൻ 14 വയസ്സ് സെപ്റ്റബർ 1 ഞായറാഴ്ച രാവിലെ 9 മണി മുതൽ  കാണാനില്ലെന്ന് പരാതി.


ഗോഖലെ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഷിഫാൻ ഞായറാഴ്ച രാവിലെ ട്യൂഷനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ ട്യൂഷൻ സെൻററിൽ എത്തിയിട്ടില്ലെന്ന് ടീച്ചർ പറഞ്ഞു.

വരട്ടിപ്പള്ളിയാലിൽ നിന്നും ബൈക്കിന് പുറകിൽ കയറി കുമ്പിടി സെൻററിൽ വന്നിറങ്ങിയ കുട്ടി രാവിലെ 9.15 ന് കുറ്റിപ്പുറം ഭാഗത്തേക്ക് നടന്ന് പോകുന്ന സിസിടിവി ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ  തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 8086861223 ,8086122340 എന്ന നമ്പറിലൊ അടുത്ത പോലീസ് സ്റ്റേഷനിലൊ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.


കെ ന്യൂസ് കുമ്പിടി


Below Post Ad