ചങ്ങരംകുളം: മൂന്നാം ക്ലാസ്കാരി കുടുക്കയിലെ സമ്പാദ്യം ചികിൽസാ സഹായ സമിതിയിലേക്ക് നൽകി മാതൃകയായി.
കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി പാർവ്വതിയാണ് തൻ്റെ കുടുക്കയിലെ സമ്പാദ്യം നാരായണൻ ചികിൽസാ സഹായ സമിതിയിലേക്ക് നൽകാൻ അധ്യാപകർക്ക് കൈമാറിയത്
ദീർഘകാലമായി പാർവ്വതി തൻ്റെ കുടുക്കയിലിട്ടു വന്ന നാണയതുട്ടുകൾ 938 രൂപയുടേതുണ്ടായിരുന്നു.പാർവ്വതിയുടെ സംഭാവന മൂല്യം ആ തുകയേക്കാൾ എത്രയോ വലുതാണ്.പാർവ്വതിയുടെ സ്നേഹമനസ്സിന് അഭിനന്ദനം.
അഭിലാഷ് കക്കിടിപ്പുറം