ചാലിശ്ശേരി പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു. 13 ലക്ഷത്തിന്റെ റെക്കോർഡ് ഏക്കം

 


ചാലിശ്ശേരി:2025 ഫെബ്രുവരി 28ന് നടക്കുന്ന ചാലിശ്ശേരി പൂരത്തിലേക്കാണ് 13 ലക്ഷം രൂപയ്ക്ക്ചാലിശ്ശേരി പടിഞ്ഞാറെ മുക്ക് കമ്മിറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയെ ലേലത്തിൽ നേടിയിരിക്കുന്നത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആഴ്‌ചയിൽ രണ്ടു എഴുന്നള്ളിപ്പ്പരിപാടി മാത്രമാണ് എടുക്കുന്നത്.ചാലിശ്ശേരി പൂരം വരുന്ന ആഴ്‌ചയിൽ പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് പൂരം കൂടിയുണ്ട്.

അരുവായ് പൂരക്കാരും, ചാലിശ്ശേരിയിലെ തന്നെ മറ്റ് രണ്ട് പൂര കമ്മിറ്റിക്കാരും ഉൾപ്പെടെ 16 അപേക്ഷകർ രാമചന്ദ്രന് വേണ്ടി ഉണ്ടായിരുന്നു.ഇതിൽ നിന്നാണ് ഏറ്റവുംകൂടിയ തുകയായ 13,13,333/- ഏക്കത്തുകക്ക് പടിഞ്ഞാറെ മുക്ക് കമ്മിറ്റി ആനയെ നേടിയെടുത്തത്. പ

തിനേഴാമത്തെ വർഷമാണ് ഈ കമ്മിറ്റി രാമനെ ചാലിശ്ശേരിയിൽ എഴുന്നള്ളിപ്പിനായി കൊണ്ടുവരുന്നത്.എഴുന്നള്ളിപ്പിന്റെ ചരിത്രത്തിൽതെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരു ദിവസം ലഭിക്കുന്ന ഏറ്റവും ഉയർന്ന ഏക്കം തുകയാണിത്.

Below Post Ad