ആനക്കര: കഴിഞ്ഞ ദിവസങ്ങളിൽ ആനക്കര ഹൈസ്കൂൾ പരിസരത്ത് വെച്ച് നടന്ന അക്രമങ്ങളുടെയും സംഘട്ടനങ്ങളുടെയും അടിസ്ഥാനത്തിൽ നാടിന്റെ സമാധാന അന്തരീക്ഷം നില നിർത്താൻ നവംബർ 4ന് തിങ്കളാഴ്ച വൈകിട്ട് 4.30ന് ആനക്കര ഗവ.ഹൈസ്കൂളിൽ വെച്ച് സർവ്വകക്ഷി യോഗം ചേരുന്നു.
സർവ്വകക്ഷി യോഗത്തിൽ
പോലീസ് - എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികൾ നാട്ടുകാർ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആനക്കര AWH കോളേജ് അധ്യാപകരുമായും ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരുമായും ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദിൻ്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്തു.ചർച്ചയിൽ ജന പ്രതിനിധികളും രാഷ്ടീയ കക്ഷികളും പങ്കെടുത്തു.
സർവ്വകക്ഷി യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ജനകീയ കമ്മിറ്റി അഭ്യർത്ഥിച്ചു.