കുമരനെല്ലൂർ: വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം പടിഞ്ഞാറങ്ങാടിയിലെ
അതിഥി തൊഴിലാളിക്ക്.
27 കൊല്ലമായി പടിഞ്ഞാറങ്ങാടിയിൽ കൂലിപ്പണിയെടുത്ത് ഉപജീവനം കണ്ടെത്തുന്ന തമിഴ്നാട് ത്രിച്ചിനാപ്പള്ളി സ്വദേശി ഗണപതിക്കാണ് ഭാഗ്യദേവതയുടെ കടാക്ഷം.
ഭാര്യയും മൂന്ന് മക്കളുമൊത്ത് പടിഞ്ഞാറങ്ങാടിയില്‍ താമസിക്കുന്ന ഗണപതി വർഷങ്ങളായി ലോട്ടറിടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്.
ചെറിയ സമ്മാനങ്ങൾ ലഭിക്കാറുണ്ടെങ്കിലും. പ്രതീക്ഷയോടെ വീണ്ടും ടിക്കറ്റ് എടുക്കും. ഒന്നാം സമ്മാനം ലഭിച്ചെങ്കിലും കേരളം വിടാനോ കൂലിപ്പണി മതിയാക്കാനോ തയ്യാറല്ലെന്ന് ഗണപതി പറഞ്ഞു.
സമ്മാനാർഹമായ ടിക്കറ്റ് കുമരനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപ്പിച്ചു.