ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

 


തൃശൂർ : കൊട്ടേക്കാട് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗംലം സ്വദേശി വിഷ്ണുവാണ് മരിച്ചത്.

ബൈക്കിന്റെ ഇന്ധന ടാങ്ക് ചോർന്ന് തീപിടിച്ചതാണെന്നാണ് പ്രാഥമിക വിവരം. കോർപ്പറേഷൻ മാലിന്യ സംസ്‌കരണ പ്ലാന്റിലെ താൽക്കാലിക ജീവനക്കാരനാണ് വിഷ്ണു.

സ്കൂട്ടറിൽ നിന്നും പെട്രോൾ വാഹനമോടിച്ചിരുന്ന വിഷ്ണുവിൻ്റെ വസ്ത്രത്തിലും മറ്റും പകർന്നിരുന്നു.
മറിഞ്ഞ വാഹനം പ്രദേശവാസികളുടെ സഹായത്തോടെ നിവർത്തി സ്റ്റാർട്ട് ചെയ്യുന്നതിനിടയിലാണ് വാഹനത്തിലും വിഷ്ണുവിൻ്റെ ശരീരത്തിലും അഗ്നി പടർന്നത്.

ജോലികഴിഞ്ഞ്  വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ബൈക്ക് റോഡിൽ തെന്നി വീഴുകയായിരുന്നു. ബൈക്ക് ഉയർത്തി വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോഴാണ് തീ പിടിച്ചത്.

ഗുരുതമായി പൊള്ളലേറ്റ വിഷ്ണുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും തീയണയ്ക്കാൻ സാധിച്ചില്ല. 
തുടർന്ന് തൃശൂരിൽ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്

വീഡിയോ:



Below Post Ad