ചാലിശ്ശേരി : പെരിങ്ങോട് റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അപകടകാരിയായ പെരുംതേനീച്ചക്കൂട് ഒഴിവാക്കി അബ്ബാസ് കൈപ്പുറം
30 അടിയോളം ഉയരമുള്ള പടുമരത്തിന് മുകളിലായാണ് നാല് മാസത്തോളമായി പെരുംതേനീച്ച കൂട് കൂട്ടിയത്.
ആന്തൂർ വളപ്പിൽ താമസിക്കുന്ന മഹേഷിന്റെ കല്യണത്തിന് ലൈറ്റുകൾ അലങ്കരിച്ചപ്പോൾ വെള്ളിയാഴ്ച രാത്രിയിൽ കൂട് ഇളകുകയും ഈച്ചകൾ വീടിന്റെ ഉള്ളിലേക്ക് പറന്നെത്തുകയും ചെയതു.
ഇതിൽ പരിഭ്രാന്തരായ വീട്ടുകാർ പാമ്പുപിടുത്തക്കാരനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിധഗ്ദനായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 9 മണിയോടെ അബ്ബാസെത്തി 30 അടി ഉയരമുള്ള മരത്തിന് മുകളിൽ കയറി ഒന്നര മീറ്ററോളം നീളമുള്ള പെരുംതേനീച്ചയുടെ കൂട് പരിപൂർണ്ണമായി ഒഴിവാക്കി കൊടുത്തു
അപ്പിസ് ഡോസറ്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഈച്ചയുടെ കൂട്ടമായുള്ള കുത്തേറ്റാൽ മരണം വരെ സംഭവിക്കാറുണ്ടെന്ന് അബ്ബാസ് പറഞ്ഞു.