ചാലിശ്ശേരിക്കാർക്ക് സുപരിചിതനായ ലോട്ടറി വില്പനക്കാരൻ ജേക്കബ് ഓർമ്മയായി

 


ചാലിശ്ശേരി : എല്ലാവരോടും നിഷ്കളങ്കതയോടെ ചിരിച്ചുകൊണ്ടും,കുശലം പറഞ്ഞുകൊണ്ടും ലോട്ടറി വില്പന നടത്തി വന്നിരുന്ന ചാലിശ്ശേരിക്കാർക്ക് സുപരിചിതനായ ജേക്കബ് ഓർമ്മകൾ മാത്രമാക്കി യാത്രയായി.

ചാലിശ്ശേരി മൈലാടിക്കുന്ന് താമസിച്ചു വരുന്ന  ജേക്കബ് ഇന്ന് രാവിലെയാണ് ഈ ലോകം വിട്ട് യാത്രയായത്.

ചാലിശ്ശേരി പെരുമണ്ണൂർ പുലിക്കോട്ടിൽ പരേതനായ ഡേവിഡിന്റെ മകനാണ്  43 വയസ്സുകാരനായ ജേക്കബ്.പരേതയായ ചിന്നമ്മ മാതാവും ഓട്ടോ ഡ്രൈവർ ജോസ് സഹോദരനുമാണ്.

സംസ്കാര ശുശ്രൂഷ ഇന്ന് (03-12-2024)ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടന്നു

Tags

Below Post Ad