തൃത്താല: ബംഗളൂരുവിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ മരണപ്പെട്ട തൃത്താല ഞാങ്ങാട്ടിരി സ്വദേശി താഴത്തേതിൽ മുഹമ്മദ് മുബാറക്കിൻ്റെ (26) മൃതദേഹം നാളെ ഖബറടക്കും
മുബാറകിൻ്റെ മൃതദേഹം ബാംഗ്ലൂരിൽ ഇന്ന് പോസ്റ്റ് മോർട്ടം നടത്തി. നാളെ പുലർച്ചെ 5 വീട്ടിൽ എത്തുന്ന മൃതദേഹം കറുകപുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
തമിഴ്നാടു നിന്ന് ബംഗളൂരുവിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ഹെവി ലോറിയുടെ ഡ്രൈവറായ മുബാറക് ബെംഗളൂരുവിൽ വച്ച് കഴിഞ്ഞ നവംബർ 4ന് ആക്രമണത്തിനിരയാവുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റു കിടക്കുന്ന വിവരം അറിഞ്ഞ ബെംഗളൂരു പൊലീസ് തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് നാട്ടിൽ നിന്ന് എത്തിയ ബന്ധുക്കളും ബംഗളുരുവിലെ സുഹൃത്തുക്കളും ചേർന്ന് ബെംഗളൂരു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
വാക്കുതർക്കത്തെ തുടർന്ന് പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.സഹപ്രവർത്തകനായ പ്രതി കാസർക്കോട് രാജാപുരം പത്തനടി സ്വദേശി ജോസഫ് ജോൺ (26) പിടിയിലായി
പിതാവ്: സുലൈമാൻ. ഉമ്മ: സൽമ, സഹോദരങ്ങൾ: തസ്ലീമ, പരേതനായ സൈനുൽ ആബിദ്,