ആനവണ്ടിയിൽ ചുറ്റിയടിക്കാം ; അക്ബർ ഹോളിഡേയ്സിനൊപ്പം

 


പട്ടാമ്പി: വിനോദയാത്രകൾ കളറാക്കാൻ ഇനി നമ്മുടെ സ്വന്തം ആനവണ്ടിയിൽ ചുറ്റിയടിക്കാം അക്ബർ ഹോളിഡേയ്സിനൊപ്പം

ചുരുങ്ങിയ ചിലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കായി ഡിസംബറിൽ പട്ടാമ്പിയിൽ നിന്ന് പുറപ്പെടുന്ന വിവിധ യാത്രാ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.

ഷെഡ്യൂൾ ഇങ്ങനെ:

ഡിസംബർ 15,26
അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറ

പുലർച്ചെ 5.30ന് പുറപ്പെടും.ഒരാൾക്ക് 999 രൂപ.


Niagra of South എന്നറിയപ്പെടുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം കണ്ട് ചാർപ്പ വെള്ളച്ചാട്ടവും കടന്ന് വാഴച്ചാൽ വെള്ളച്ചാട്ടം കാണാം. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന് 

പിന്നെ പെൻസ്റ്റോക്ക് പൈപ്പുകളും കണ്ട് 50 കിലോമീറ്ററോളം നീളുന്ന അതി മനോഹരമായ ഒരു കാനന യാത്രയും കഴിഞ്ഞ് തേയിലത്തോട്ടങ്ങൾ പച്ച വിരിച്ച മലക്കപ്പാറ.ശേഷം തമിഴ്നാടിൻ്റെ അപ്പർ ഷോളയാർ ഡാമും കണ്ട് മടക്കം.

ഡിസംബർ 21,28
മാമലക്കണ്ടം-മൂന്നാർ


പുലർച്ചെ 5.30ന് പുറപ്പെടും. ഒരു ഉച്ചഭക്ഷണവും താമസവുമടങ്ങുന്ന ഫാസ്റ്റ് പാസഞ്ചറിലെ രണ്ടു ദിവസത്തെ യാത്രയ്ക്ക് 1,900 രൂപ.



ഡിസംബർ 24
ഇടുക്കി,വാഗമൺ


പുലർച്ചെ 5.30ന് പുറപ്പെടും. ഒരു ഉച്ചഭക്ഷണവും താമസവുമടങ്ങുന്ന ഫാസ്റ്റ് പാസഞ്ചറിലെ രണ്ടു ദിവസത്തെ യാത്രയ്ക്ക് 2,900 രൂപ.


താൽപര്യമുള്ളവർ വിളിക്കുക. ആനവണ്ടിയിലെ ഉല്ലാസയാത്ര 
ഒരടിപൊളി അനുഭവമാക്കാം

അക്ബർ ഹോളിഡേയ്സ്, പട്ടാമ്പി
9074285300,8593884448




Below Post Ad