പട്ടാമ്പിയിൽ വഴിയോരക്കണ്ണാടി നശിപ്പിച്ച് സാമൂഹിക വിരുദ്ധ൪. മരുതൂർ ആമയൂർ അപകട വളവിൽ സ്ഥാപിച്ച കണ്ണാടിയാണ് ഒരു സംഘം യുവാക്കളെത്തി ചവിട്ടി നശിപ്പിച്ചത്.
ഇക്കഴിഞ്ഞ 30 നായിരുന്ന സംഭവം. അപകടം പതിവായ വളവിൽ ജനകീയ സമിതി സ്ഥാപിച്ച കണ്ണാടിയാണ് തക൪ത്തത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നാട്ടുകാ൪ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.