ചാലിശ്ശേരി ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. പഞ്ചായത്ത് പ്രസിഡൻ്റും ഒമ്പതാം വാർഡ് അംഗവുമായിരുന്ന എ.വി സന്ധ്യ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥി
കെ.സുജിത 104 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ തദ്ദേശ ഭരണം കൈവിടാതെ നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞു.
ഒമ്പതാം വാർഡിലെ ആകെയുള്ള 1283 വോട്ടർമാരിൽ 952 പേരും സമ്മതിദാനം രേഖപ്പെടുത്തിയിരുന്നു.
കെ.സുജിതയ്ക്ക് 479 വോട്ടും,
എൽ.ഡി.എഫിലെ സന്ധ്യ സുനിൽകുമാറിന് 375 വോട്ടും, ബി.ജെ.പിയിലെ ഷിബിനയ്ക്ക് 98 വോട്ടും ലഭിച്ചു.
ആകെ 15 വാർഡുകൾ ഉള്ള പഞ്ചായത്തിൽ യു.ഡി.എഫ് എട്ടും, എൽ.ഡി.എഫ് ഏഴും എന്ന നിലയിലായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് എ.വി സന്ധ്യ അംഗത്വം രാജിവച്ചതിനെ തുടർന്ന് ഇരു മുന്നണിക്കും ഏഴ് വീതം അംഗങ്ങളായി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.
യു.ഡി.എഫിലെ വിജേഷ് കുട്ടനാണ് പ്രസിഡണ്ട്. ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയതോടെ ഭരണ പ്രതിസന്ധി ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് യു.ഡി.എഫ്.