ആനക്കര സ്വാമിനാഥ വിദ്യാലയത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥിയും ഷോർണൂർ എം എൽ എ പി മമ്മികുട്ടി ഉദ്ഘാടനം ചെയ്തു
ആനക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ പി സി രാജു കപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് ഷറഫൂക്കളത്തിൽ പിടിഎ പ്രസിഡണ്ട് പ്രജീഷ് സംഘാടക സമിതി കൺവീനർ പി കെ ബഷീർ രാഷ്ട്രീയപാർട്ടി പ്രതിനിധികളും പ്പങ്കെടുത്തു .
ആശംസകൾ അറിയിച്ചുകൊണ്ട് തൃത്താല എംഎൽഎയും മന്ത്രിയുമായ എം ബി രാജേഷ് , വി.ടി ബൽറാം തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു .തുടർന്ന് നിനവ് ടീമിൻറെ ഗസൽ .വി കെ സുരേഷ് ബാബു സാറിൻറെ പ്രഭാഷണവും ചടങ്ങിന് മാറ്റുകൂട്ടി
2500 ഓളം പേർക്ക് ഭക്ഷണവും പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും കൊണ്ട് ചടങ്ങ് ഗംഭീരമായി .