കൂടല്ലൂർ:ആയുർവേദ ചികിത്സാ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ഡോ. പി.കെ.കെ ഹുറൈർ കുട്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പും കൂടല്ലൂരിൽ നടന്നു.
കൂടല്ലൂർ തിത്തീമു ഉമ്മ മെമ്മോറിയൽ ആയുർവേദ ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെന്റർ അങ്കണത്തിൽ നടന്ന
അനുസ്മരണ സമ്മേളനം
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
ഡോ.ഹുറൈർകുട്ടിയെ പ്രശസ്തനാക്കിയത് അദ്ദേഹത്തിൻ്റെ ജോലിയോടുള്ള പ്രതിബദ്ധതയും ആത്മ സമർപ്പണവുമാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ഡോക്ടർ ഹുറൈർകുട്ടിക്ക് അ അനുയോജ്യമായ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം കൂട്ടമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന് മന്തി എം ബി രാജേഷ് പറഞ്ഞു.
മുൻ എംഎൽഎ വി.ടി ബൽറാം ആശുപത്രിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു.കൂടല്ലൂരിൻ്റെ പുറം ലോകത്തേക്കുള്ള രണ്ട് മേൽവിലാസങ്ങളായിരുന്നു എംടിയും ഡോ.ഹുറൈർകുട്ടിയും എന്ന് അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമ്മേളനത്തോടന ബന്ധിച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ വി.കെ ചന്ദ്രൻ, പി.എം അനീസ് ,ടി. സ്വാലിഹ് , യൂസഫ് കാരക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി
അനുസ്മരണത്തോടനുബന്ധിച്ച്
ആശുപത്രി അങ്കണത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. സൗജന്യ മരുന്നു വിതരണവും ഉണ്ടായി.
ചടങ്ങിൽ തദ്ദേശ ജന പ്രതിനിധികൾ, പൗരപ്രമുഖർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
സ്വാഗതസംഘം ചെയർമാൻ കെ.എസ് മുരളി സ്വാഗതവും ഡോ. ഷിയാസ് ഹുറൈർ കുട്ടി നന്ദിയും പറഞ്ഞു.
കെ ന്യൂസ് കൂടല്ലൂർ