കൂട്ടക്കടവിൽ ഭാരതപ്പുഴയിലെ  പുൽക്കാടുകളിൽ വീണ്ടും തീപിടിത്തം

 


കൂടല്ലൂർ : കൂട്ടക്കടവ് ഭാരതപ്പുഴയുടെ തീരത്തെ പുൽക്കാടുകളിൽ വീണ്ടും വൻതീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെ പുഴയുടെ നടുവിലായി ആരംഭിച്ച തീപിടുത്തം രാത്രി ഏറെ വൈകിയും  കത്തിക്കൊണ്ടിരുന്നു.

രാത്രിയിൽ പുഴയിൽ തീ പടർന്ന ഭാഗത്ത് നിന്നും കന്നുകാലികളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. പുഴയിൽ പോത്തുകളടക്കം  കന്നുകാലികളെ മേയാൻ വിടുന്നത് പതിവാണ്. തീ പടർന്നതോടെ കരയിലെത്താൻ കഴിയാതെ നിരവധി കന്നുകാലികൾ പുഴയിലുണ്ട്

ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമാണ് ഭാരതപ്പുഴയുടെ തീരങ്ങൾ. പുഴയിൽ പക്ഷികൾ കൂടുകൂട്ടുന്ന സ്ഥലമാണിതെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്.

കാട്ടുതീ പടരാനുള്ള സാഹചര്യമില്ലാത്തതിനാൽ മനുഷ്യർതന്നെ തീയിട്ടതാകാമെന്നതാണ് വിലയിരുത്തൽ.ഭാരതപ്പുഴയിൽ ഈ കാലത്ത് തീയിടുന്നത് പതിവാണ്.

പുഴയിലെ ജലനിരപ്പ് താഴ്ന്നാൽ വെള്ളിയാങ്കല്ല് മുതൽ കുമ്പിടി
വരെയുള്ള സ്ഥിരം കാഴ്ചയാണ് പുഴയിലെ ഈ തീപിടുത്തം


Below Post Ad