കുന്നംകുളം : തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ചൂണ്ടൽ മുതൽ കേച്ചേരി വരെ തിങ്കളാഴ്ച(17/2/25) മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.
തൃശ്ശൂരിൽനിന്ന് കുന്നംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കേച്ചേരിയിൽനിന്ന് ആളൂർ, മറ്റം, കൂനംമൂച്ചി വഴി ചൂണ്ടൽ ജങ്ഷനിലെത്തണം.
ഗുരുവായൂരിലേക്കുള്ള വാഹനങ്ങൾ ആളൂർ, മറ്റം വഴിയെത്തി കൂനംമൂച്ചിയിൽനിന്ന് തിരിഞ്ഞുപോകാം. തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നിലവിലുള്ള പാതയിലൂടെ സഞ്ചരിക്കാം.
ചൂണ്ടൽപ്പാടം ഭാഗത്ത് റോഡിന് സംരക്ഷണഭിത്തി നിർമിച്ച് റോഡിന്റെ നിരപ്പ് ഉയർത്തുന്നതും കലുങ്കുകളുടെ
പുനർനിർമാണവുമാണുള്ളത്.