ദേശമംഗലം : കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മരണപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. കാട്ടുതീ തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെമൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ മരിച്ചത്.
വാഴച്ചാല്‍ താമസക്കാരനും വാച്ചറുമായ കെ. വി. ദിവാകരന്‍, താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം. കെ. വേലായുധന്‍, താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എ. ശങ്കരൻ എന്നിവരുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് പൂങ്ങോട് ഫോറസ്റ്റ് ഓഫീസിൽ അഞ്ചാമത് രക്തസാക്ഷി ദിനാചരണം നടത്തി.
പൂങ്ങോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി.
കാട്ടുതീയിൽ അത്ഭുതകരമായി രക്ഷപ്പെട്ട വാച്ചർ അച്ചു മാഷ് വാച്ചർമാർക്ക് അനുഭവങ്ങൾ പങ്കുവെച്ചു.
ഫോറസ്റ്റ് സ്റ്റാഫുകൾ, വാച്ചർമാർ തുടങ്ങിയവർ മരിച്ചവരുടെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ടൈൽ വിരിച്ച് നവീകരണം നടത്തി.