കൊപ്പം കിഴുമുറി മഹല്ല് അൻസാർ നഗറിൽ താമസിക്കുന്ന മുണ്ടത്ത് മുഹമ്മദ്‌കുട്ടി മുസ്‌ലിയാർ (86) നിര്യാതനായി. ദീർഘകാലം കിഴുമുറി മഹല്ല് ഖത്തീബായും, കിഴുമുറി, അൻസാർ നഗർ, ചെമ്പളം തുടങ്ങിയ മദ്രസകളിൽ അധ്യാപകനായും സേവനം ചെയ്തിരുന്നു.
ഭാര്യ: പരേതയായ റുഖിയ.
മക്കൾ: റഹ്'മത്തുള്ള, മുഹമ്മദ് ബഷീർ മാസ്റ്റർ (എസ്.വൈ.എസ് പാലക്കാട് ജില്ലാ സെക്രട്ടറി), ബരീറ, ഉമ്മുഹബീബ.
മരുമക്കൾ: സാജിദ, ജമീല, പരേതനായ ഹസ്സൻ ബാഖവി കൊടുമുടി, അഹ്‌മദ് ഫൈസി പേരശ്ശനൂർ.
ഖബറടക്കം 17ന് തിങ്കളാഴ്ച രാവിലെ 8.30ന് കിഴുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.