വിവാഹ ധനസഹായമായി 1 ലക്ഷം രൂപ നൽകി

 



ദേശമംഗലം : കേരള വ്യാപാരി - വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റ് അംഗമായ രവീന്ദ്രനാഥ് - രതി ദമ്പതികളുടെ മകൻ സജീവിൻ്റെ വിവാഹത്തിനാണ് ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകിയത്.


         കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ബെനവനൻ്റ് സൊസൈറ്റിക്കുകീഴിൽ നടപ്പിലാക്കിയിട്ടുള്ള "ഭദ്രം കുടുംബ സുരക്ഷാ " പദ്ധതിയിലെ അംഗങ്ങളായവർക്ക് നൽകിവരുന്ന വിവിധ ധനസഹായത്തിന്റെ ഭാഗമായാണ് ദേശമംഗലം യൂണിറ്റ് അംഗമായ രവീന്ദ്രനാഥ് - രതി ദമ്പതികളുടെ മകൻ സജീവിന് ഒരു ലക്ഷം രൂപ നൽകിയത്.


       തൃശ്ശൂർ ജില്ലയിലെ ചെറുകിട കച്ചവടക്കാരെയും, അവരുടെ കുടുംബത്തെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പിലാക്കിയ ഭദ്രം കുടുംബ സുരക്ഷാ പദ്ധതി വഴി ഒരു വർഷത്തിൽ 15 കോടിയിൽ പരം രൂപയാണ് അംഗങ്ങൾക്കായി തൃശൂർ ജില്ല കമ്മറ്റി നൽകി വരുന്നത്.


        "ഭദ്രം കുടുംബ സുരക്ഷാ " പദ്ധതിയിലെ അംഗങ്ങൾക്ക് മരണാനന്തര ധനസഹായം ആയി 15 ലക്ഷം രൂപ വരെയും ചികിത്സ സഹായമായി അമ്പതിനായിരം രൂപ മുതൽ 5 ലക്ഷം രൂപ വരെയും മക്കളുടെ വിവാഹ ധനസഹായമായി ഒരു ലക്ഷം രൂപയുമാണ് നൽകി വരുന്നത്.


         ഭദ്രം പദ്ധതി ആവിഷ്കരിച്ച് ഈ മൂന്നു വർഷങ്ങൾക്കുള്ളിൽ ദേശമംഗലം യൂണിറ്റിൽ നിന്ന് മാത്രം മരണപ്പെട്ട രണ്ടു വ്യക്തികൾക്ക് 10 ലക്ഷം രൂപ വീതവും, ചികിത്സാസഹായം ആയി 5 പേർക്ക് 6 ലക്ഷം രൂപയും ഇതിനോടകം കൊടുത്തു കഴിഞ്ഞു. അതിന് പുറമേയാണ്  വിവാഹ ധനസഹായമായി ഇന്നു നൽകിയ ഒരു ലക്ഷം രൂപ ഇതും ചേർത്ത് മൂന്നുവർഷത്തെ ഈ കാലയളവിൽ  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  ദേശമംഗലം യൂണിറ്റ് അംഗങ്ങൾക്ക് മാത്രമായി 27 ലക്ഷം രൂപ നൽകി കഴിഞ്ഞിട്ടുണ്ട്.


       കെ. വി. വി. ഇ. എസ്. യൂണിറ്റ് വർക്കിംഗ് പ്രസിഡണ്ട് എം. അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ദേശമംഗലം വ്യാപാര ഭവനിൽ വച്ച് നടന്ന പരിപാടി യൂണിറ്റ് പ്രസിഡണ്ടും - ജില്ലാ പ്രവർത്തകസമിതി അംഗവുമായ ജി. ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.


    യൂണിറ്റ് ജനറൽ സെക്രട്ടറി കെ. കെ. സുരേഷ് ബാബു, ട്രഷറർ പി. നന്ദകുമാർ, ജോയിൻ സെക്രട്ടറി സി. എച്ച്. മുസ്തഫ, എക്സിക്യൂട്ടീവ്  അംഗങ്ങളായ, എൻ. എം. സൈദ്, സുകുമാരൻ, ഷഹനാസ്, പി. കെ. വാസു , രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Below Post Ad