പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

 


കുന്നംകുളം :ലഹരി മാഫിയ സംഘം പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ മരത്തംകോട് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. 

പെരുമ്പിലാവ് ആൽത്തറ നാല് സെൻ്റ് കോളനിയിൽ ഇന്ന് രാത്രി എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അക്ഷയ് എന്നറിയുന്നു.

 സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് പ്രതികളെന്ന്  പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഒരു പ്രതി ഒളിവിൽ പോയതായും നിരവധി ക്രിമിനൽ -ലഹരി മരുന്ന് കേസുകളിൽ പ്രതികളാണ് എല്ലാവരുമെന്നും പോലീസ് പറഞ്ഞു.


Below Post Ad