കപ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനവും ഇഫ്താർ മീറ്റും നടന്നു



കപ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്  ഉദ്ഘാടനവും ഇഫ്ത്താൻ മീറ്റും നടന്നു.കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു

കപ്പൂർ ഗ്രാമ പഞ്ചായത്ത് 2021-22 വർഷിക പദ്ധതി തുക  ഉപയോഗിച്ചാണ് ബിൽഡിംഗ് നിർമ്മാണം പൂർത്തീകരിച്ചത് ഏറെ കാലമായുള്ള  ജനങ്ങളുടെ ഒരു ആവശ്യമാണ് ഈ ബിൽഡിംഗ് പൂർത്തീകരണത്തിലൂടെ സാധിച്ചത്  ജനപ്രതിനിധികൾക്ക് എല്ലാവർക്കും ഇരിക്കുവാനും അവരെ കാണാൻ വരുന്നവർക്ക് അവരുമായി സംസാരിക്കുന്നതിനും , മറ്റും ആവശ്യങ്ങൾക്കുള്ള ഫ്രണ്ട് ഓഫീസ് സംവിധാനം തുടങ്ങിയവയാണ് ഇപ്പോൾ പൂർത്തീകരിച്ചത്

 മുകളിലെ നിലയും ബാക്കിയുള്ള സ്ഥലവും പൂർത്തികരിക്കുന്നതിന് 2025-26 പദ്ധതിയിൽ തുക വകയിരിത്തിയിട്ടുണ്ട് കപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ആമിന കുട്ടി ചടങ്ങിൻ്റെ അദ്ധ്യക്ഷത വഹിച്ചു വികസന സ്ഥിരം സമിതി ചെയർമാൻ  പി ജയൻ സ്വാഗതം പറഞ്ഞ  ചടങ്ങിൽ  ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി യു സുജിത ,  ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ ,കുമരനല്ലൂർ കോ ഓപ്പ് പ്രസിഡണ്ട് ഇബ്രാഹീം കുട്ടി മാസ്റ്റർ , കാഫ്കോ പ്രസിഡണ്ട് അഡ്വ സുനിൽ കാദർ , മുൻ പ്രസിഡണ്ട്മാരായ സി എം അലി മാസ്റ്റർ എം പി കൃഷ്ണൻ ആസൂത്രണ സമിതി വൈസ് ചെയർമാൻ  ഗോപാലകൃഷ്ണൻ മാസ്റ്റർ , അമീൻ മാസ്റ്റർ പങ്കജാക്ഷൻ മാസ്റ്റർ ,  വിസ്ഡം അലി മാസ്റ്റർ , കുടുബശ്രീ ചെയർപേഴ്സൺ സുജാത മനോഹരൻ , രാഷ്ടീ പാർട്ടി പ്രതിനിധികളായ പ്രമോദ് ചന്ദ്രൻ , കുഞ്ഞഹമ്മദ് മാവറ ,പത്തിൽ മൊയ്തുണ്ണി , പി രാജീവ് , അലി കുമരനല്ലൂർ ,എം ബാവ കുട്ടി , സുജിത് അമ്യത , ബാവ എം  മനോജ് NCV , രമേഷ് മനോരമ,മുജീബ് റെഡ് എക്സ് മീഡിയ  നിർവ്വഹണ ഉദ്യോഗസ്ഥർ പഞ്ചായത്തിലെ മറ്റു ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ കുടുബശ്രീ പ്രവർത്തകർ , ആശാ പ്രവർത്തകർ ഹരിത കർമ്മസേന പ്രവർത്തകർ , വ്യാപാരി പ്രതിനിധികൾ , ഗ്രന്ഥശാല പ്രതിനിധികൾ , കർഷകർ , കർഷക തൊഴിലാളികൾ , കരാറുകാർ പ്രവാസികൾ തുടങ്ങിയവർ പങ്കെടുത്തു  പഞ്ചായത്ത് സെക്രട്ടറി   പ്രശാന്ത്  ചടങ്ങിന് നന്ദി പറഞ്ഞു

Tags

Below Post Ad