കേരളം എന്ന സ്നേഹാലയത്തെ ഭ്രാന്താലയം ആക്കാൻ അനുവദിക്കരുതെന്നും, ക്രൂരതകൾക്ക് നേരേ സർക്കാർ കണ്ണടക്കരുതെന്നും ആവശ്യപ്പെട്ട് സംസ്കാര സാഹിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റി മയക്കുമരുന്നു വിരുദ്ധ സായാഹ്ന സദസ്സ് നടത്തും. മാർച്ച് 1 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കൂറ്റനാട് സെന്ററിൽ ചേരുന്ന സദസ്സ് അഡ്വ.വി ടി ബൽറാം ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ, മുസ്ലീം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവർ പങ്കെടുക്കും. തുടർന്ന് നാടക് ജില്ലാ കമ്മിറ്റി അംഗം നജ്മ സലീം അവതരിപ്പിക്കുന്ന അരുതേ എന്ന ഏകാങ്ക നാടകം അരങ്ങേറും.