ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ പാലക്കാട് ആലത്തൂർ സ്വദേശി അർഷാദ് (26) ആണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യതനായത്.
ലുലു മെസ്സില ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.