കുറ്റിപ്പുറം:വിദ്യാര്‍ത്ഥിനിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തവനൂർ കാക്കശ്ശേരിക്കുന്നിൽ ബാബുവിൻ്റെ മകൾ വൈഗയെ (13 ) ആണ് ഇന്ന് കാലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
തവനൂർ എം എ എം യു പി സ്കൂളില്‍ നിന്നും ഏഴാം 7 ക്ലാസ് വിജയിച്ച വൈഗ കുറ്റിപ്പുറം ജി എച്ച് എസ് എസ് സ്കൂളിള്‍ 8-ാം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നു.
വീട്ടിലുള്ളവർ ആശുപത്രിയിൽ പോയ സമയത്താണ് സംഭവം നടന്നത്.ഫോറൻസിക്, വിരലടയാള വിദഗ്ധരുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി വസതിയിൽ എത്തിച്ചു.