ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത തൃത്താല ആലൂർ സ്വദേശിനിയായ ക്യാപ്റ്റൻ സരിത എ നായർക്ക് ജന്മനാടിന്റെ ആദരം

 


തൃത്താല: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത് ലീവിൽ നാട്ടിലെത്തിയ സൈനിക ഡോക്ടർ തൃത്താല ആലൂർ സ്വദേശിനിയായ ക്യാപ്റ്റൻ സരിത എ നായർക്ക് നാടിന്റെ ആദരം. തൃത്താല മുൻ എംഎൽഎ വിടി ബൽറാം വീട്ടിലെത്തി ആദരിച്ചു.



രണ്ട് വർഷത്തോളമായി ആർമി മെഡിക്കൽ കോർപ്സിന്റെ ഭാഗമായി ജമ്മുവിൽ സേവനമനുഷ്ഠിച്ച് വരികയാണ് ഡോ. സരിത. മുൻനിരയിൽ പോരാടുന്ന സൈനികർക്ക് ആത്മവിശ്വാസം പകരുന്ന ഒരു ഘടകം ഏത് അടിയന്തിര സാഹചര്യങ്ങളിലും മെഡിക്കൽ സേവനത്തിനായി എഎംസിയുടെ ടീം ഉണ്ടെന്നുള്ളതാണ്. കനത്ത ആർട്ടിലറി ഷെല്ലിംഗിനിടയിലും യുദ്ധമുന്നണിയിൽ പ്രവർത്തിക്കേണ്ടി വന്ന അനുഭവമാണ് ഡോ.സരിത സംസാരമദ്ധ്യേ അദ്ദേഹവുമായി  പങ്കുവെച്ചത്.

Below Post Ad