അധ്യാപക ഒഴിവുകൾ

 


ചാലിശ്ശേരി: ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി വിഷയത്തിന് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 29 വ്യാഴാഴ്ച്ച രാവിലെ 10 മണിക്കു നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും ബയോഡാറ്റയും സഹിതം ഹാജരാവേണ്ടതാണ്.

പടിഞ്ഞാറങ്ങാടി : കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 28-05-2025 ബുധനാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. 28-05-2025 രാവിലെ10 മണി ഹിസ്റ്ററി, 11 മണി ജ്യോഗ്രഫി 12.00 മണി ഇക്കണോമിക്സ് 1.30 : ഇംഗ്ലീഷ്. 2.30 പൊളിറ്റിക്കൽ സയൻസ് 3 മണി കമ്പ്യൂട്ടർ അപ്ലിക്കേഷൻ.


കൂടല്ലൂർ: ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിൽ എച്ച്.എസ്.ടി -അറബിക്,ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ - ഹൈസ്ക്കൂൾ, യു.പി.എസ്.ടി - 2,എഫ്.ടി.സി.എം എന്നീ തസ്തികകളിലേക്കുള്ള ഇൻറർവ്യൂ 29-05-2025 വ്യാഴാഴ്ച 10:30 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

അറബിക്ക് അധ്യാപക ഒഴിവ്:

 GLPS അകിലാണം സ്ക്കൂളിൽ നിലവിലുള്ള ഫുൾ ടൈം LPST അറബിക്ക് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഇതിനായുള്ള കൂടിക്കാഴ്ച 29/5/25 വ്യാഴം രാവിലെ 10 മുതൽ 1 മണി വരെ സ്ക്കൂളിൽ വെച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.*



Below Post Ad