കുളത്തിൽ വീണ് പത്തു വയസുകാരൻ മരിച്ചു



തൃശൂർ : ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്തു വയസുകാരൻ മരണപ്പെട്ടു. ചേരുംകുഴി സ്വദേശി നീർച്ചാലിൽ സുരേഷിന്റെ മൂത്ത മകൻ സരുൺ (10) ആണ് മരിച്ചത്. 

ഒപ്പം വീണ സഹോദരൻ വരുണിനെ നാട്ടുകാർ രക്ഷപ്പെടുത്തി.സരുണിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് തൃശ്ശൂരിലെ മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരൻ വരുണിനെയും ജൂബിലി മിഷൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. റബർ ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ചേരുംകുഴി മുരുക്കുംകുണ്ടിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്.



Below Post Ad