സ്വകാര്യ ബസ്സിന് മുകളിൽ മരം വീണ് അപകടം

 


വണ്ടൂർ :പുളിയാക്കോട് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം. വഴിയരികിലെ ആൽമരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിന്‍റെ ഒരു ഭാഗം പൂർണ്ണമായും തകര്‍ന്ന നിലയിലാണ്. 

പൊലീസും അഗ്നിസുരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ബസില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു. 

ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.

Tags

Below Post Ad