കൂറ്റനാട് വാവനൂരിൽ കാർ തലകീഴായി മറിഞ്ഞു അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 



കൂറ്റനാട്: വാവനൂരിൽ കാർ തലകീഴായി മറിഞ്ഞു അപകടം ചൊവ്വാഴ്ച പകൽ മൂന്ന് മണിയോടെയായിരുന്നു അപകടം.


വാവനൂർ സെന്ററിൽ സ്ഥാപിച്ചിരുന്ന സി.സി. ടി.വി ക്യാമറയുടെ പോസ്റ്റിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.


ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ചിറ്റൂരിലേക്കു മടങ്ങുകയായിരുന്ന കൊടുമ്പ് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

Below Post Ad