ഉമ്മ വഴക്കു പറഞ്ഞു; മനോവിഷമത്താൽ പത്താം ക്ലാസുകാരൻ ജീവനൊടുക്കി

 


പാലക്കാട്: പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂരിലാണ് പത്താം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാഴി ചോലക്കാടൻ വീട്ടിൽ മുഹമ്മദലിയുടെ മകൻ ആദിൽ (14) ആണ് മരിച്ചത്. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകൽ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Below Post Ad