എൻലൈറ്റ് പ്രതിഭാ സംഗമവും വിജയോത്സവവും ജൂൺ 21 ന് ചാലിശ്ശേരിയിൽ

 



തൃത്താല നിയോജകമണ്ഡലത്തിൽ കഴിഞ്ഞ നാല് വർഷമായി മന്ത്രി എം ബി രാജേഷ് നേതൃത്വം നൽകി നടപ്പിലാക്കിയ എൻലൈറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എൻലൈറ്റ് വിജയോത്സവവും പ്രതിഭാ സംഗമവും നടത്തുന്നു. ജൂൺ 21 ന് ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെൻ്ററിൽ രാവിലെ 9.30 ന് ആണ് വിജയോത്സവ സമ്മേളനം നടക്കുക.

 മണ്ഡലത്തിലെ 14 വിദ്യാലയങ്ങളിലേയും SSLC Plus Two പരീക്ഷ കളിൽ മുഴുവൻ വിഷയത്തിലും എ-പ്ലസ് ഗ്രേഡ് നേടിയ കുട്ടികളെയാണ് അനുമോദിക്കുക. 600 കുട്ടികൾക്ക് മന്ത്രി തന്നെ മൊമൻ്റോ നൽകി അനുമോദിക്കും. മണ്ഡലത്തിലെ 14 സ്കൂളുകളിൽ 8 എണ്ണത്തിലും 100 % വിജയം ഉണ്ട്. ഒരു ഹയർ സെക്കണ്ടറി സ്കൂളും 100 % വിജയം നേടിയിട്ടുണ്ട്. 

കേരള ശരാശരിക്കൊപ്പമാണ് തൃത്താല മണ്ഡലത്തിൻ്റെ വിജയ ശതമാനം - പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി ഉന്നത വിജയം കൈവരിച്ച രണ്ടാമത്തെ വിദ്യാലയമായ പരുതൂര് സ്കൂളും ഈ മണ്ഡലത്തിലാണ് .ഈ വിദ്യാലയങ്ങൾക്കുള്ള എൻലൈറ്റ് എക്സലൻസ് ടോഫിയും മന്ത്രി എം.ബി. രാജേഷ് വിതരണം ചെയ്യുന്നുണ്ട്. 

സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ . ഐ എ എസ്, എം.കെ. വിമൽ ഗോവിന്ദ്, റാഷിദ് കരിമ്പനക്കൽ (ജെൻ റോബോട്ടിക്സ്) എന്നിവർ കുട്ടികളുമായി സംവദിക്കും. ബ്ലോക്ക് പ്രസിഡൻ്റ് വി.പി. റജീനയുടെ അധ്യക്ഷതയിൽ മന്ത്രി.എം.ബി രാജേഷ് 10 മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾ , രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ വലിയൊരു ജനാവലി ഈ മെറിറ്റ് ഡേയിൽ പങ്കെടുക്കും. തുടർന്ന്

ഈ വർഷത്തെ ആദ്യ പ്രതിഭാസംഗമം 21/06/2025 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് അൻസാരി കൺവെൻഷൻ സെൻ്ററിൽ വെച്ച് നടത്തുന്നുണ്ട്. സിവിൽ സർവ്വീസ് മേഖലയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസെപ്ഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് കുട്ടികളുമായി സംവദിക്കും. മണ്ഡലത്തിലെ പ്ലസ് ടു, പത്താം ക്ലാസ് വിഭാഗത്തിൽ നിന്നായി 200 കുട്ടികൾ പ്രതിഭയോടൊത്ത് എന്ന സംവാദ പരിപാടിയിൽ പങ്കെടുക്കും.

Below Post Ad