തൃത്താല യൂത്ത് കെയർ ഭാരവാഹികൾ സ്ഥാനമേറ്റു



തൃത്താല നിയോജക മണ്ഡലത്തിലെ യൂത്ത് കെയർ കോ-ഓർഡിനേറ്റർ ആയി ശ്രീജിത്ത്‌ ഒതളൂരും മറ്റു എട്ട് മണ്ഡലങ്ങളിലെ കോ- ഓർഡിനേറ്റർമാരായി റാഫി പള്ളിയാലിൽ, മുഹമ്മദ്‌ കൊപ്പത്ത്, ജിതിൻ, അഖിൽ, ഷിഹാബ്, സാദിഖ്, ഷെരീഫ്, വിജിത്ത് എന്നിവരെ തിരഞ്ഞെടുത്തു. 

ഇവർ സ്ഥാനമേൽക്കുന്ന ചടങ്ങിൽ ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ടി.എം നഹാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോ- ഓർഡിനേറ്റർ കെ.പി ഹരി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ്, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സുബ്രഹ്മണ്യൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ലിജിത് ചന്ദ്രൻ, ജില്ലാ സെക്രട്ടറി സനോജ് കണ്ടലായിൽ, ഡി.സി.സി സെക്രട്ടറിമാരായ ബാബു നാസർ, പി.ബാലൻ, പി.മാധവദാസ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ റഷീദ് കൊഴിക്കര, യു.ഡി.ഫ് ചെയർമാൻ സുനിൽകുമാർ, ടി.പി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.


Below Post Ad