മൈ സ്റ്റുഡൻസ് ചെസ്സ് അക്കാദമി ലോഗോ പ്രകാശനം ചെയ്തു

 


കുമ്പിടി : വിശ്വകഥാകാരൻ പത്മവിഭൂഷൻ എം.ടി വാസുദേവൻ നായരുടെ നാട്ടിൽ ചതുരംഗത്തിൻ്റെ പെരുമ പേറി പ്രൊഫഷണൽ ചെസ്സ് അക്കാദമി വരുന്നു. പാലക്കാട് ജില്ലയിലെ നിളയോട് ചേർന്ന് കിടക്കുന്ന ചെറു ഗ്രാമമായ കുമ്പിടി - തൃത്താലയിലാണ് മൈ സ്റ്റുഡൻസ് എന്ന പേരിൽ ചെസ്സ് അക്കാദമി നിലവിൽ വരുന്നത്. അക്കാദമിയുടെ പ്രവർത്തന പ്രവർത്തനോദ്ഘാടന നത്തിന്

മുന്നോടിയായി ലോഗോ പ്രകാശനം ചെയ്തു. സ്റ്റേറ്റ് ചെസ്സ് പ്ലെയർ ആയ *ദേവന ടി സജീവ് സ്റ്റേറ്റ് പ്ലെയർ ആയ ശ്രീരാമിന്* കൈമാറിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. സംസ്ഥാനതല ചെസ്സ് മൽസരങ്ങളിൽ വിവിധ വിഭാഗങ്ങളിൽ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച കൃതികേഷ് കെ പി, വൈഗ വി പി, തനിഷ്ക് ഇവാൻ വേദ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത്. ശ്രീമതി മാനസി ജിതേഷ് സ്വാഗതം പറഞ്ഞു.

മൈ സ്റ്റുഡൻസ് ചെസ്സ് അക്കാദമി ഫൗണ്ടറും കോച്ചുമായ രാജേഷ് കുമാർ പി എസ് അക്കാദമിയുടെ ഭാവി പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിവരിച്ചു. തൃത്താല മേഖലയിലുള്ള ചെസ്സ് കളിക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയും പ്രൊഫഷണൽ ചെസ്സ് കളിക്കാരായി വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് മൈ സ്റ്റുഡൻസ് അക്കാദമിയുടെ ലക്ഷ്യം.

അക്കാദമിയുടെ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നും ഫൗണ്ടർ രാജേഷ് കുമാർ പി എസ് അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ മറ്റ് വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ-9605748374.9961007850


Tags

Below Post Ad