കുറ്റിപ്പുറത്ത് ദേശീയ പാതയിൽ റെയിൽവെ ഓവർബ്രിഡ്ജിന് മുകളിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
കുറ്റിപ്പുറം - വളാഞ്ചേരി ദേശീയ പാതയിൽ ഇന്ന് ( വെള്ളി ) രാവിലെയാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
രണ്ട് കാറുകൾ, മിനി ലോറി, ബൈക്ക് എന്നിവയിലാണ് ലോറി ഇടിച്ചു കയറിയത്. വാഹനങ്ങൾ കാര്യമായി കേടുപാടുകൾ സംഭവിച്ചെങ്കിലും ആളുകൾക്ക് കാര്യമായ പരിക്കില്ല എന്നാണ് വിവരം നിസ്സാര പരിക്കേറ്റ പതിനഞ്ചോളം പേർക്ക് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹനഗതാഗത തടസ്സം നേരിടുന്നുണ്ട്, ദേശീയപാത നവീകരണത്തോടെ ഈ പ്രദേശത്ത് കൂട്ട അപകടങ്ങൾ പതിവായിരിക്കുകയാണ്.