പട്ടാമ്പി : കൊപ്പം രായിരനെല്ലൂര്‍ മലകയറ്റം ഇന്ന് നടത്തും. പുലര്‍ച്ചെ മുതല്‍ മലകയറ്റം ആരംഭിക്കും.
കൊപ്പം – വളാഞ്ചേരി പാതയില്‍ നടുവട്ടം ഒന്നാന്തിപ്പടിയില്‍ ഇറങ്ങിയാണു മലകയറുക. മലയുടെ പടിഞ്ഞാറു ഭാഗത്തെ പടികളിലൂടെ കയറി തെക്ക് പടിഞ്ഞാറു ഭാഗത്തെ വഴിയിലൂടെ ഇറങ്ങണം. ഒന്നാന്തിപ്പടിയിലെ ദുര്‍ഘടമായ വഴിയിലൂടെയാണു മലകയറേണ്ടത് എങ്കിലും സുരക്ഷ കണക്കിലെടുത്ത് ഇത്തവണ ഈ ഭാഗത്തു നിയന്ത്രണം ഉണ്ടാകും.
മലമുകളിലെത്തുന്ന ഭക്തര്‍ നാറാണത്തു ഭ്രാന്തന്റെ പ്രതിമ വലംവച്ചു കാണിക്കയര്‍പ്പിച്ചും മലമുകളിലെ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയുമാണ് ഇറങ്ങുക.ഭ്രാന്തൻ പൂജിച്ച മലമുകളിലെ ദുർഗാദേവിയുടെ കാൽപാദം പതിഞ്ഞ സ്ഥലത്ത് ആമയൂർ മന നാറാണത്ത് മംഗലത്തുകാർ നിർമിച്ചതാണു ദേവീക്ഷേത്രം. മലയ്‌ക്കു താഴെ രായിരനെല്ലൂരിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് കൈപ്പുറത്തെ ഭ്രാന്താചല ക്ഷേത്രവും കൈപ്പുറത്ത് നാറാണത്ത് തപസ്സു ചെയ്ത് ഒരിക്കൽ കൂടി ദുർഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയ കരുതപ്പെടുന്ന ഭ്രാന്തൻ കല്ലും കാഞ്ഞിരമരവും അതിലുള്ള ഇരുമ്പു ചങ്ങലയും ദുര്‍ഗാദേവീ ക്ഷേത്രവും ഭക്തര്‍ സന്ദര്‍ശിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ മലചവിട്ടാനെത്തും.
മലകയറ്റത്തോടനുബന്ധിച്ചു കൊപ്പം – വളാഞ്ചേരി പാതയില്‍ ഇന്ന് ഗതാഗതം നിയന്ത്രിക്കും